
നോർവേയിൽ ഉന്നത വിദ്യാഭ്യാസ- തൊഴിൽ മേഖലയിൽ അവസരങ്ങൾ വർദ്ധിച്ചു വരുന്നു. ബോൾഗോന ഉൾപ്പെട്ട യൂറോപ്യൻ രാജ്യമായതിനാൽ യൂറോപ്യൻ ക്രെഡിറ്റ് ട്രാൻസ്ഫർ രീതി നിലവിലുണ്ട്. ആർക്കിടെക്ചർ, മാനേജ്‌മെന്റ്, എൻജിനിയറിംഗ്, നിയമം, സയൻസ്, മെഡിസിൻ, അദ്ധ്യാപന കോഴ്‌സുകൾക്ക് സാദ്ധ്യതയുണ്ട്. മൂന്നു വർഷ ബിരുദപ്രോഗ്രാം, 1- 2 വർഷ ബിരുദാനന്തര പ്രോഗ്രാം, മൂന്നു വർഷ ഡോക്ടറൽ പ്രോഗ്രാം എന്നിവ നോർവെയിലുണ്ട്. ദേശീയ തലത്തിൽ 8 വീതം സർവകലാശാലകളും, സ്‌പെഷ്യലിസ്റ്റ് യൂണിവേഴ്‌സിറ്റികളുമുണ്ട്. 18 സ്റ്റേറ്റ് യൂണിവേഴ്‌സിറ്റികളുണ്ട്. നഴ്‌സിംഗ്, ഫാർമസി, മെക്കാനിക്കൽ എൻജിനിയറിംഗ്, HVAC, ബയോടെക്‌നോളജി, ഐ.ടി എന്നീ മേഖലകളിൽ തൊഴിലവസരങ്ങളുണ്ട്. മോളിക്യൂലാർ ബയോളജി, ബയോമെഡിക്കൽ സയൻസ്, ഫിഷറീസ് സയൻസ് എന്നിവയിൽ ഗവേഷണ സാദ്ധ്യതകളുണ്ട്. ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷ IELTS അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് ആവശ്യമാണ്. www.nav.no.
2. ശിവനാടാർ യൂണിവേഴ്‌സിറ്റിയിൽ ബിരുദം
ശിവനാടാർ യൂണിവേഴ്‌സിറ്റി 2024- 25 എൻജിനിയറിംഗ്, നാച്ച്വറൽ സയൻസസ്, സംരംഭകത്വ, ഹ്യൂമാനിറ്റീസ്, സോഷ്യൽ സയൻസസ് ബിരുദ പ്രോഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു. www.snu.edu.in.
3. മിംസിൽ ഡിസൈൻ
മിംസ് സ്‌കൂൾ ഒഫ് ഡിസൈനിൽ, ഡിസൈനിലുള്ള ബിരുദ പ്രോഗ്രാമുകൾക്ക് പ്ലസ് ടു വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. പ്ലസ് ടു പരീക്ഷയിൽ 50 ശതമാനം മാർക്ക് നേടിയിരിക്കണം. 2024 ഏപ്രിൽ 21 വരെ അപേക്ഷിക്കാം. www.nmimsdat.in
4. മണിപ്പാൽ യൂണിവേഴ്‌സിറ്റിയിൽ പി എച്ച്.ഡി
മണിപ്പാൽ യൂണിവേഴ്‌സിറ്റിയിൽ സയൻസ്, ടെക്‌നോളജി, മാനേജ്‌മെന്റ്, ഹെൽത്ത് സയൻസസ്, ഹ്യൂമാനിറ്റീസ്, ആർട്‌സ്, സോഷ്യൽ സയൻസസ് എന്നിവയിൽ ഡോക്ടറൽ പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം. നാലു വർഷ ബിരുദ തലത്തിൽ 75 ശതമാനം മാർക്ക് നേടിയിരിക്കണം. പ്രൊഫഷണൽ ബിരുദമുള്ളവർക്ക് 60 ശതമാനം മാർക്ക് മതിയാകും. www.manipal.edu.
LSAT പരീക്ഷ
വിദേശ സർവകലാശാലകളിലെ നിയമ സർവകലാശാലകളിലെ ബിരുദ പ്രോഗ്രാമുകൾക്ക് പ്രവേശനം ലഭിക്കാനുള്ള ലാ സ്‌കൂൾ അഡ്മിഷൻ ടെസ്റ്റിന് (LSAT) ഇപ്പോൾ അപേക്ഷിക്കാം. പിയേഴ്‌സൺ VUE വഴിയാണ് വർഷത്തിൽ രണ്ടു തവണ പരീക്ഷ നടത്തുന്നത്. 2024 ജനുവരി 10 വരെ അപേക്ഷിക്കാം. ജനുവരി 20 നാണു പരീക്ഷ. www.lsatindia.in .
ടോഫെലിൽ മാറ്റം
ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷയായ ടോഫെലിൽ എഡ്യൂക്കേഷൻ ടെസ്റ്റിംഗ് ഏജൻസി മാറ്റം വരുത്തുന്നു. വിദ്യാർത്ഥികളുടെ കഴിവും കഴിവുകേടും വിലയിരുത്തുന്ന രീതിയിൽ ചോദ്യങ്ങളുണ്ടാകും. www.toefl.org.