ആലുവ: 91 -ാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് ആലുവ അദ്വൈതാശ്രമത്തിൽ നിന്നുള്ള സർവമത സമ്മേളന ശതാബ്ദി പദയാത്ര ഇന്ന് ആരംഭിക്കും. വൈകിട്ട് 4.30ന് നടക്കുന്ന സമ്മേളനം പ്രൊഫ. എം.കെ. സാനു ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ക്യാപ്ടൻ എം.ഡി. സലിമിന് പീതപതാക കൈമാറി പദയാത്ര ഉദ്ഘാടനം ചെയ്യും. എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ അദ്ധ്യക്ഷത വഹിക്കും.
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, അൻവർ സാദത്ത് എം.എൽ.എ, ആലുവ നഗരസഭ ചെയർമാൻ എം.ഒ. ജോൺ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ, അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ, ജി.ഡി.പി.എസ് സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തും.
എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ പ്രസിഡന്റ് വി. സന്തോഷ്ബാബു, യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ, ജി.ഡി.പി.എസ് രജിസ്ട്രാർ അഡ്വ. പി.എം. മധു, ചന്ദ്രൻ പുളിങ്കുന്ന്, അഡ്വ. ആർ. അജന്തകുമാർ, എം.എൻ. മോഹനൻ, എം.ബി. രാജൻ, കെ.എൻ. ദിവാകരൻ എന്നിവർ സംസാരിക്കും. പദയാത്രാ കമ്മിറ്റി ചെയർമാൻ കെ.കെ. ജോഷി സ്വാഗതവും ജനറൽ കൺവീനർ എൻ.കെ. ബൈജു നന്ദിയും പറയും.
നാളെ രാവിലെ 7.30ന് അദ്വൈതാശ്രമത്തിൽ നിന്നാരംഭിക്കുന്ന പദയാത്ര 30ന് വൈകിട്ട് ശിവഗിരിയിൽ എത്തിച്ചേരും.