
അങ്കമാലി: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ അങ്കമാലി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെൻഷൻ ദിനാചരണം നടന്നു. റോജി എം.ജോൺ എം.എൽ. എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ജി. തുളസീധരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ബി.വി. അഗസ്റ്റിൻ, പി.കെ. മണിയപ്പൻ, വി.ആർ അശോക് കുമാർ , കെ.എം. കുഞ്ഞുമോൻ ,എം.കെ.ജോസഫ് , ടി.പി. പാത്തുമ്മ , പി.കെ. വർഗീസ്, പി.കെ.ഷീല , പി.എസ്. ഉഷ, കുഞ്ഞുമോൻ പൗലോസ് എന്നിവർ പ്രസംഗിച്ചു. സർവീസ് പെൻഷൻകാരുടെ പെൻഷൻ കുടിശികകൾ അടിയന്തരമായി അനുവദിക്കാനുള്ള പ്രമേയം യോഗം അംഗീകരിച്ചു.