pushpa

അങ്കമാലി: മുൻമന്ത്രിയും സി.പി.എം നേതാവുമായ സുശീല ഗോപാലന്റെ 22 -ാമത് ചരമവാർഷിക ദിനാരണം നടന്നു. അഖിലേന്ത്യാ ജനാതിപത്യ മഹിളാ അസോസിയേഷൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അങ്കമാലി എ.പി കുര്യൻ സ്മാരക ഹാളിൽ നടന്ന അനുസ്മരണ സമ്മേളനം ജില്ലാ സെക്രട്ടറി പുഷ്പദാസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.വി. അനിത അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.എസ്. ഷൈല, ഉഷകുമാരി, ഏരിയാ സെക്രട്ടറി ജിഷ ശ്യാം, എം.ബി. ഷൈനി എന്നിവർ പ്രസംഗിച്ചു.