അങ്കമാലി: നൂറു വർഷം പിന്നിട്ട നായത്തോട് മഹാകവി ജി മെമ്മോറിയൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ വിദ്യാർത്ഥി സംഗമത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം 22 ന് ഉച്ചയ്ക്ക് മൂന്നിന് സ്കൂളിൽ ചേരുന്നു. പൂർവ വിദ്യാർത്ഥികളും അദ്ധ്യാപകരും പങ്കെടുക്കണമെന്ന് പ്രിൻസിപ്പൽ എസ്. സുനിൽകുമാറും ഹെഡ്മിസ്ട്രസ് കെ.പി. ലീലാമ്മയും അറിയിച്ചു. ജനുവരി 26 നാണ് സംഗമം നടക്കുക.