
ആലുവ: ഭിന്നശേഷിക്കാരെ ചേർത്തുപിടിക്കാൻ സർക്കാർ മുന്നോട്ടുവരണമെന്നും ഭിന്നശേഷിക്കാരെ നമ്മൾ മറക്കരുതെന്നും മജീഷ്യൻ ഗോപിനാഥ് മുതുകാട് പറഞ്ഞു. ആലുവ യു.സി കോളേജിൽ ലോക ഭിന്നശേഷി ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോളേജ് പ്രിൻസിപ്പൽ ഡോ. എം.ഐ പുന്നൂസ് അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ ഫോർ ഇന്റലെച്വലി ഡിസേബിൾഡ് കേരള സെക്രട്ടറി സുശീല കുരിയാച്ചൻ ക്ലാസെടുത്തു. കോളേജിലെ സിംഫണി, മിഴി ക്ലബുകളുടെ ആഭിമുഖ്യത്തിലാണ് പരിപാടി നടന്നത്. ആംഗ്യഭാഷയിലൂടെയുള്ള ആശയവിനിമയത്തെ കുറിച്ച് ഇന്ത്യൻ സൈൻ ലാംഗ്വേജ് വിദഗ്ദ്ധരായ എസ്.കെ. മഞ്ജുവും ലിവിൻ സി. ലിനക്കുട്ടിയും നേതൃത്വം നൽകി.
കോളേജ് മാനേജർ തോമസ് ജോൺ, വിനയ് ക്ലീറ്റസ്, ഡോ. മിനി ആലീസ്, ഡോ. പി.ജെ. മേരിക്കുട്ടി, ക്ഷേമ എലിസബത്ത് കോവൂർ, തസ്നി നവാസ്, ഡോ. ആൻ മേരി ജേക്കബ്, കെ.പി. ശ്രീലക്ഷ്മി, എസ്. സിയാദ്, സി.ജെ. ഹരീഷ്‌കൃഷ്ണ, പി.കെ. അഞ്ജിത എന്നിവർ സംസാരിച്ചു.