
കൊച്ചി: നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ മുൻ ഗവ. പ്ളീഡർ അഡ്വ. പി.ജി. മനുവിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വെള്ളിയാഴ്ച വിധി പറയും. ഇരയുടെ ശാരീരിക, മാനസിക സ്ഥിതി വ്യക്തമാക്കുന്ന മെഡിക്കൽറിപ്പോർട്ട് ഹർജി പരിഗണിക്കുന്ന ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബെഞ്ച് നേരത്തെ തേടിയിരുന്നു. കേസ് ഡയറിയും ഇന്നലെ പൊലീസ് കൈമാറി. മറ്റൊരു പീഡനക്കേസിൽ നിയമസഹായം തേടി അഡ്വ. മനുവിനെ സമീപിച്ചപ്പോൾ രണ്ടു തവണ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ചോറ്റാനിക്കര പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മനു ഒളിവിലാണ്.