കാക്കനാട് : തൃക്കാക്കര നഗരസഭയിൽ ഗ്രീൻ സോണിൽ ഉൾപ്പെട്ട മുന്നൂറ്റി അൻപതോളം ഏക്കർ ഭൂമി കൃഷിക്ക് യോഗ്യമല്ലാത്തതിനാൽ ഗ്രീൻ സോണിൽ മാറ്റി മറ്റു വികസന പ്രവർത്തനങ്ങൾക്ക് വേണ്ടി പ്രയോജനപ്പെടുത്തണമെന്ന് ആവശ്യപെട്ട് നഗരസഭാ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ നേതാവ് ചന്ദ്രബാബു പ്രമേയം അവതരിപ്പിച്ചു. തെങ്ങോട് ഇടച്ചിറ തുതിയൂർ ഉൾപെടെ7,9,10,19,20, വാർഡുകൾ ഉൾപ്പെടുന്ന പ്രദേശങ്ങളാണ് ഗ്രീൻ സോണിൽ ഉള്ളത്. ഈ വിഷയം ഉന്നയിച്ചു കൊണ്ട് മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്