വരാപ്പുഴ: കെട്ടിട നിർമ്മാണത്തിനിടെ മൂന്നാംനിലയിൽനിന്ന് താഴെവീണ് തൊഴിലാളി മരിച്ചു. മുട്ടിനകം ഇലഞ്ഞിക്കൽ ഇ.ജി. ജോസാണ് (42) മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടോടെ പാലാരിവട്ടത്താണ് അപകടം. ഉടനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പരേതരായ ജോർജിന്റെയും അന്നംകുട്ടിയുടെയും മകനാണ്. സഹോദരങ്ങൾ: തുഷാര, ആന്റണി.