
ആലങ്ങാട്: ക്ലീൻ ആലങ്ങാട് പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറച്ച് കൊണ്ടുവരുന്നതിന് വിവിധ പരിപാടികളുമായി ആലങ്ങാട്
പഞ്ചായത്ത്. പ്ലാസ്റ്റിക് ഉപേക്ഷിക്കു, തുണിസഞ്ചി ശീലമാക്കൂ.. എന്ന സന്ദേശം എഴുതിയ തുണിസഞ്ചി പഞ്ചായത്തിലാകെ വിതരണം ചെയ്യും. പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം കുന്നേൽ 10-ാം വാർഡിലെ ഹരിത കർമ്മ സേനാ അംഗങ്ങൾക്ക് തുണിസഞ്ചി കൈമാറി പഞ്ചായത്ത് പ്രസിഡന്റ് പി.എം. മനാഫ് നിർവഹിച്ചു. വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.ആർ. ജയകൃഷ്ണൻ, പഞ്ചായത്ത് അംഗങ്ങളായ കെ.ആർ. ബിജു, എൽസ ജേക്കബ്, എ.ഡി.എസ് പ്രസിഡന്റ് നീതു രഞ്ചു എന്നിവർ സംസാരിച്ചു.