
കിഴക്കമ്പലം: പട്ടിമറ്റം ഫെഡറൽബാങ്ക് പുതിയ കെട്ടിടത്തിലേക്ക് മാറി പ്രവർത്തനം തുടങ്ങി. കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡന്റ് എം.വി. നിതമോൾ ഉദ്ഘാടനം ചെയ്തു. എ.ടി.എം പഞ്ചായത്ത് അംഗം ടി.എ. ഇബ്രാഹിമും ഗോൾഡ് പോയിന്റ് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് ജനറൽ സെക്രട്ടറി ടി.പി. അസൈനാറും പ്രയോറിറ്റി ലോഞ്ച് ഫെഡറൽ ബാങ്ക് എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് വി.നന്ദകുമാറും ഉദ്ഘാടനം ചെയ്തു. ബാങ്ക് സീനിയർ വൈസ് പ്രസിഡന്റ് ആൻഡ് സോണൽ ഹൈഡ് കുര്യാക്കോസ് കോണിൽ, റീജിയണൽ ഹെഡ് കെ. ടൈനി ദേവ്, വി.പി. ഗോപാലൻ, ബ്രാഞ്ച് ഹെഡ് ജോൺസൺ പോൾ എന്നിവർ സംസാരിച്ചു. പി.പി. റോഡിൽ ഐ.ഒ.സി പമ്പിനടുത്താണ് പുതിയ ബ്രാഞ്ച്.