കുമ്പളങ്ങി: കുമ്പളങ്ങി സർവീസ് സഹകരണ ബാങ്കിന്റെ വാർഷിക പൊതുയോഗം ബാങ്ക് പ്രസിഡന്റ് ജോർജ് ബെയ്സിൽ ചേന്ദാംപള്ളിയുടെ അദ്ധ്യക്ഷതയിൽ കുമ്പളങ്ങി സെന്റ് പീറ്റേഴ്സ് പാരിഷ് ഹാളിൽ നടന്നു. ബാങ്ക് സെക്രട്ടറി മരിയ ലിജി കണക്ക് അവതരിപ്പിച്ചു. അംഗങ്ങൾക്ക് 20 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷം 15 ശതമാനമായിരുന്നു. 90 കോടി പ്രവർത്തന മൂലധനമുള്ള ബാങ്ക് മൂന്നര കോടി ലാഭത്തിലാണ്.
ബാങ്ക് ഭരണ സമിതി അംഗങ്ങളായ മുൻ പ്രസിഡന്റ് കെ.സി ജോസഫ്, കെ.സി. കുഞ്ഞുകുട്ടി, ഉഷ അജയൻ, പി.കെ ഉദയ, ഷീല മാളാട്ട്, ബാബു വിജയാനന്ദ്, പി.എ സഗീർ എന്നിവർ സംസാരിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് ജോൺ അലോഷ്യസ് സ്വാഗതവും സെക്രട്ടറി നന്ദിയും പറഞ്ഞു.
ക്യാപ്ഷൻ
കുമ്പളങ്ങി സർവീസ് സഹകരണ ബാങ്കിന്റെ വാർഷിക പൊതുയോഗം ബാങ്ക് പ്രസിഡന്റ് ജോർജ് ബെയ്സിൽ ചേന്ദാംപള്ളി ഉദ്ഘാടനം ചെയ്യുന്നു