കോലഞ്ചേരി: കുന്നത്തുനാട്ടിൽ വടവുകോട് ബ്ളോക്ക് പഞ്ചായത്ത് പരിധിയിലെ വിവിധ ഭാഗങ്ങളിൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതിന് അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എയുടെ ആസ്തി വികസനഫണ്ടിൽ നിന്ന് 37.8 ലക്ഷം രൂപ അനുവദിച്ചു. മണ്ഡലത്തിൽ 67.4 ലക്ഷം രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ട് . ടെൻഡർ നടപടികൾ പൂർത്തിയാക്കി എത്രയും വേഗം പണി പൂർത്തീകരിക്കുമെന്ന് എം.എൽ.എ അറിയിച്ചു.