കാലടി: ' വണ്ടിപെരിയാറിൽ ആറ് വയസുകാരിയെ ക്രൂരമായ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ പ്രതിയെ സംരക്ഷിക്കുന്നതിനു നടത്തിയ ഗൂഡാലോചനയെ കുറിച്ച് അന്വേഷിക്കണമെന്നും മരണപ്പെട്ട കുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്നും ആവശ്യപ്പെട്ട് ശ്രീമൂലനഗരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി സായാഹ്ന ധർണ നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി പി. എൻ. ഉണ്ണിക്കൃഷ്ണൻ ധർണ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.കെ സിറാജ് അദ്ധ്യക്ഷത വഹിച്ചു യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ലിന്റോ പി. ആന്റോ , കെ. സി. മാർട്ടിൻ , സിന്ധു പാറപ്പുറം തുടങ്ങിയർ സംസാരിച്ചു.