ph

കാലടി : തിരുനാരായണപുരം പുഴയോരത്തുള്ള ഒന്നര ഏക്കർ സ്ഥലത്ത് കർഷക സംഘം നേതാവ് പി.കെ. സുബ്രഹ്മണ്യന്റെ നേതൃത്വത്തിൽ പച്ചക്കറിക്കൃഷി ആരംഭിച്ചു. കർഷകഭേരി അങ്കമാലി മേഖലാ ചെയർമാൻ അഡ്വ.കെ.കെ.ഷിബു ഉദ്ഘാടനം നിർവ്വഹിച്ചു. അങ്കമാലി ഏരിയാ സെക്രട്ടറി പി. അശോകൻ, കർഷക ഭേരി കാഞ്ഞൂർ പഞ്ചായത്ത് ചെയർമാൻ കെ.പി.ബിനോയി, കൺവീനർ പി.ബി. അലി, കർഷക അവാർഡ് നേതാവ് ടി.ഡി. റോബർട്ട് , എം.ജി. ഗോപിനാഥ്, ടി.എൻ. സതീശൻ എന്നിവർ സംസാരിച്ചു.