കോലഞ്ചേരി: മാറ്റി വച്ച കുന്നത്തുനാട് നവ കേരള സദസിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി നടത്തിയ സംഘാടകസമിതി യോഗം പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജനുവരി 2ന് വൈകിട്ട് 5ന് കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ് ഗ്രൗണ്ടിലാണ് സദസ് നടക്കുന്നത്. ജനറൽ കൺവീനറും ജില്ലാ മിഷൻ കോ ഓർഡിനേ​റ്ററുമായ ടി.എം. റെജിന, കേരള അഗ്രികൾച്ചറൽ വർക്കേഴ്‌സ് വെൽഫെയർ ബോർഡ് ഡയറക്ടർ സി.ബി. ദേവദർശനൻ, എം.പി. ജോസഫ്, അഡ്വ. ഷിജി ശിവജി, മോളി വർഗീസ്, ഡി.ടി.പി.സി എക്‌സിക്യൂട്ടീവ് കമ്മി​റ്റി അംഗം ജോർജ് ഇടപ്പരത്തി, ഡി.വൈ.എസ്.പി ടി.ബി. വിജയൻ, സി.കെ. വർഗീസ്, വടവുകോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജൂബിൾ ജോർജ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ഗോപാൽ ഡിയോ, സി.ആർ പ്രകാശൻ, സോണിയ മുരുകേശൻ എന്നിവർ സംസാരിച്ചു.