h
കർഷക തൊഴിലാളി ജില്ലാ സെക്രട്ടറി ടി സി ഷിബു അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു

ചോറ്റാനിക്കര ; മുളന്തുരുത്തിയിലെ ആദ്യകാല സി.പി.ഐ.എം.- കർഷക തൊഴിലാളി യൂണിയൻ നേതാവും മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റും പട്ടികജാതി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റുമായിരുന്ന വി.എ പള്ളിയാൻ്റെ അനുസ്മരണ ദിനം ആചരിച്ചു. കാരിക്കോട് സ്മൃതി മണ്ഡപത്തിൽ സംഘടിപ്പിച്ച പരിപാടി കർഷക തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറിയുമായ ടി.സി. ഷിബു പതാക ഉയർത്തി അനുസ്മരണ പ്രഭാഷണം നടത്തി ഉദ്ഘാടനം ചെയ്തു.

എൻ.കെ.സ്വരാജ് അദ്ധ്യക്ഷത വഹിച്ച കണയന്നൂർ കാർഷിക വികസന ബാങ്ക് പ്രസിഡന്റുമായ എം.പി.ഉദയൻ, മുളന്തുരുത്തി ലോക്കൽ സെക്രട്ടറി പി.ഡി.രമേശൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ.എ. ജോഷി, എം.എൻ. കിഷോർ, വി.പി മണി സുബിൻ ബാബു എന്നിവർ സംസാരിച്ചു.