nss

അങ്കമാലി :മോണിംഗ് സ്റ്റാർ കോളേജിലെ എൻ.എസ്.എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന പദ്ധതികൾ ഉദ്ഘാടനം ചെയ്തു. .എം.ജി യൂണിവേഴ്സിറ്റി എൻ. എസ്. എസ്. പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ. ഇ.എൻ. ശിവദാസൻ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ഷെമി ജോർജ് ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. നെടുമ്പാശ്ശേരി പഞ്ചായത്ത് എട്ടാം വാർഡിലെ വനിതകൾക്ക് വേണ്ടി നടപ്പിലാക്കുന്ന ഡിജിറ്റൽ ലിറ്ററസി പ്രോഗ്രാം, ഡ്രസ് ബാങ്ക്, സ്നേഹ സ്പർശം എന്നീ പദ്ധതികളാണ് ഉദ്ഘാടനം ചെയ്തത്. പഞ്ചായത്ത് അംഗം എ. വി. സുനിൽകുമാർ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ. ജി.രശ്മി, വളന്റിയർ ജോയിൻ സെക്രട്ടറി കാതറിൻ പോൾ ,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ. നവ്യ ആന്റണി എന്നിവർ പ്രസംഗിച്ചു.