
ആലുവ: മാർക്കറ്റിലെ പച്ചക്കറി വ്യാപാരി തോമസിനെ സംഘം ചേർന്ന് ആക്രമിക്കുകയും സി.സി ടിവി ക്യാമറ നശിപ്പിക്കുകയും ചെയ്ത സി.പി.എം ഏരിയാ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെയുള്ള പ്രതികളെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിക്കെതിരെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മാർക്കറ്റിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി.എ. മുജീബ് അദ്ധ്യക്ഷത വഹിച്ചു. അൻവർ സാദത്ത് എം.എൽ.എ, ബി.എ. അബ്ദുൾ മുത്തലിബ്, വി.പി. ജോർജ്, ബാബു പുത്തനങ്ങാടി, പി.ബി. സുനീർ, ലത്തീഫ് പൂഴിത്തറ, ആനന്ദ് ജോർജ്, ജോസി പി. ആൻഡ്രൂസ്, എ.എ. റഷീദ്, പി.എച്ച്.എം. ത്വൽഹത്ത്, ഹനീഫ ഞറളക്കാടൻ, കെ.എം. കുഞ്ഞുമോൻ, പി.എച്ച്. അസ്ലം, ബാബു കൊല്ലം പറമ്പിൽ, പി.പി. ജയിംസ്, കെ.കെ. അജിത് കുമാർ, സൈജി ജോളി, തോപ്പിൽ അബു, ഫാസിൽ ഹുസൈൻ, കെ.കെ. ജമാൽ, പി.വി. എൽദോ, മുഹമ്മദ് സഗീർ, എ.എ. മാഹിൻ, സി.എം. അഷ്രഫ് എന്നിവർ സംസാരിച്ചു.