പെരുമ്പാവൂർ: വണ്ടി പെരിയാറിൽ പിഞ്ചുബാലികയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പൊലീസിന്റെ നിഷ്ക്രിയത്വത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് അറക്കപ്പടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. മണ്ഡലം പ്രസിഡന്റ് അഡ്വ. അരുൺ പോൾ ജേക്കബ് അദ്ധ്യക്ഷനായി. ബ്ളോക്ക് കോൺഗ്രസ് ഭാരവാഹികളായ ടി.എം. കുര്യാക്കോസ്, രാജുമാത്താറ, എൽദോ മോസസ്, പഞ്ചായത്ത് അംഗം ഷിജി , സലോമി ജോസഫ്, ഇബ്രാഹിം എന്നിവർ പ്രസംഗിച്ചു