പെരുമ്പാവൂർ: തോട്ടുവ സാംസ്‌കാരിക പഠനകേന്ദ്രം വായനശാലയും കേരള വിശ്വകർമ്മസഭ കൂവപ്പടി ശാഖയും പാലാരിവട്ടം ചൈതന്യ കണ്ണ് ആശുപത്രിയും സംയുക്തമായി സൗജന്യ നേത്ര പരിശോധന തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിക്കും. 22 ന് രാവിലെ 9 മുതൽ ഒന്നു വരെ കൂവപ്പടി വിശ്വകർമ്മ ഹാളിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് സാജു പോൾ ഉദ്ഘാടനം ചെയ്യും. ക്യാമ്പിൽ പങ്കെടുക്കുന്നവർ പേര് രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക്: 9400781110.