കുറുപ്പംപടി : അശമന്നൂർ തിരുവല്ലാഴപ്പൻ ക്ഷേത്രത്തിൽ ദശാവതാര മഹോത്സവംതുടങ്ങി. ദിവസവും വൈകിട്ട് അഞ്ചിന് അവതാരദർശനം. 20ന് വൈകിട്ട് ഏഴിന് തിരുവാതിര. 21, 22ന് വൈകിട്ട് ഏഴിന് അദ്ധ്യാത്മിക പ്രഭാഷണം. 23ന് വൈകിട്ട് ഏഴിന് ക്ലാസിക്കൽ ഡാൻസ്. 24ന് വൈകിട്ട് ഏഴിന് നൃത്തനൃത്ത്യങ്ങൾ. 25ന് വൈകിട്ട് ഏഴിന് തിരുവാതിര തുടർന്ന് വീരനാട്ടം. 26ന് വൈകിട്ട് ഏഴിന് ഹൃസ്വനാടകം സ്വപ്‌നക്കൂട്. 27ന് വൈകിട്ട് 6ന് ദീപക്കാഴ്ച, 7.30ന് കലാസന്ധ്യ തുടർന്ന് അന്നദാനം.