ktmpzha

പെരുമ്പാവൂർ: കുട്ടമ്പുഴ പഞ്ചായത്തിൽ 2023-24 വാർഷിക പദ്ധതിയുടെ ഭാഗമായി 22 വനിതകൾക്ക് പോത്ത് കുട്ടി വിതരണം നടത്തി. വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്‌ കാന്തി വെള്ളക്കൈയൻ നിർവഹിച്ചു. പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എ. സിബി അദ്ധ്യക്ഷനായി. ഡോ. ടിനി, പഞ്ചായത്ത് അംഗം മേരി കുര്യാക്കോസ് എന്നിവർ സംസാരിച്ചു.