പെരുമ്പാവൂർ: ഗണേശോത്സവ ട്രസ്റ്റ് വട്ടയ്ക്കാട്ടുപടി യൂണിറ്റിന്റെയും പെരുമ്പാവൂർ ജനമൈത്രി പൊലീസിന്റെയും വട്ടയ്ക്കാട്ടുപടി നിവാസികളുടെയും നേതൃത്വത്തിൽ അയ്യപ്പഭക്തർക്കായി വട്ടയ്ക്കാട്ടുപടിയിൽ ചുക്കുകാപ്പി, കുടിവെള്ള വിതരണകേന്ദ്രം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എൻ.പി.അജയകുമാർ ഉദ്ഘാടനം നിർവഹിച്ചു. ഗണേശോത്സവ ട്രസ്റ്റ് എറണാകുളം ജില്ലാ പ്രസിഡന്റ് സജി തുരുത്തിക്കുന്നേൽ മുഖ്യാതിഥിയായി. പെരുമ്പാവൂർ മണ്ഡലം പ്രസിഡന്റ് പി.കെ.ശിവറാം അദ്ധ്യാക്ഷനായി. ജില്ലാ സെക്രട്ടറി കെ.വൈ. കുഞ്ഞുമോൻ, സുകുവാഴയിൽ, തോമസ്, ബിജു, അനീഷ് എന്നിവർ സംസാരിച്ചു.