sreenijin-mla
നവകേരള സദസ് മുന്നൊരുക്കത്തിന്റെ ഭാഗമായി കുന്നത്ത്‌നാട് നിയോജക മണ്ഡലം സദസിന്റെ സംഘാടകസമിതി യോഗത്തിൽ പി. വി ശ്രീനിജിൻ എം.എൽ.എ സംസാരിക്കുന്നു

കൊച്ചി: നവകേരളസദസ് മുന്നൊരുക്കത്തിന്റെ ഭാഗമായി തൃക്കാക്കര, കുന്നത്തുനാട് നിയോജക മണ്ഡലങ്ങളിൽ സംഘാടകസമിതി യോഗം ചേർന്നു. മുന്നൊരുക്കങ്ങളും നിർദ്ദേശങ്ങളും ചർച്ചചെയ്തു. ജനുവരി ഒന്നിന് വൈകിട്ട് 3ന് കളക്ടറേറ്റ് ഗ്രൗണ്ടിലാണ് തൃക്കാക്കര നിയോജകമണ്ഡലം നവകേരളസദസ്. തൃക്കാക്കരയില യോഗത്തിൽ ജനറൽ കൺവീനർ ബി. അനിൽകുമാർ, ചെയർമാൻ സി.എം. ദിനേശ് മണി, രക്ഷാധികാരി എ.ജി. ഉദയകുമാർ, സംഘാടകസമിതി, സബ് കമ്മിറ്റി ഭാരവാഹികൾ, ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

കുന്നത്തുനാട് മണ്ഡലത്തിൽ ചേർന്ന സംഘാടകസമിതി യോഗത്തിന് ചെയർമാൻ പി.വി. ശ്രീനിജിൻ എം.എൽ.എ നേതൃത്വംനൽകി.

വടവുകോട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ 13 സബ് കമ്മിറ്റികളിലെ ചെയർമാൻമാരും കൺവീനർമാരും നിർദ്ദേശങ്ങൾ നൽകി. ജനുവരി രണ്ട് വൈകിട്ട് 5ന് കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജ് ഗ്രൗണ്ടിലാണ് കുന്നത്തുനാട് നിയോജകമണ്ഡലം നവകേരളസദസ്. യോഗത്തിൽ ജനറൽ കൺവീനർ ടി.എം. റെജിന, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സോണിയ മുരുകേശൻ, സി.ആർ. പ്രകാശൻ, കേരള അഗ്രിക്കൾച്ചറൽ വർക്കേഴ്‌സ് വെൽഫെയർ ബോർഡ് ഡയറക്ടർ സി.ബി. ദേവദർശനൻ, വനിതാ കമ്മീഷൻ മുൻ അംഗം ഷിജി ശിവജി തുടങ്ങിയവർ പങ്കെടുത്തു.