
കോലഞ്ചേരി: തോപ്പുംപടി ഔവർ ലേഡീസ് കോൺവെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിന്റെ നേതൃത്വത്തിൽ സുമനസുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന ഹൗസ് ചലഞ്ച് പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിക്കാർക്കായി നിർമ്മിക്കുന്ന 15 വീടുകളുടെ ശിലാസ്ഥാപനം കെസിയ ജോസഫ് തെരുവിപറമ്പിൽ നിർവഹിച്ചു. പദ്ധതി രക്ഷാധികാരി പ്രശസ്ത കാർഡിയാക് സർജൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറം ആദ്യ വീടിന്റെ ശിലാസ്ഥാപനം നിർവഹിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിസി ചക്കാലക്കൽ അദ്ധ്യക്ഷയായി. വളയൻചിറങ്ങര മാടവന വടശ്ശേരി സേവ്യർ അൽഫോൻസ ദമ്പതിമാരാണ് മഴുവന്നൂർ പഞ്ചായത്തിലെ ബ്ലാന്തേവർ വാർഡിൽ ഒരേക്കർ ഭൂമി നൽകിയത്. കോൺഫിഡന്റ് ഗ്രൂപ്പ് എം.ഡി ടി.എ. ജോസഫ്, നോവൽറ്റി വിസ്മയ ഗ്രൂപ്പ് എം.ഡി. ജോസഫ് പോൾ ജോർജ്, ചാവറ മാട്രിമോണി എക്‌സിക്യുട്ടീവ് ഡയറക്ടർ ജോൺസൺ സി. എബ്രഹാം, അഡ്വ. ദീനമ്മ ജോൺ, കെ. വി. എൽദോ, ടി.എൻ. സാജു ,ജില്ലാ പഞ്ചായത്ത് അംഗം ഉമാ മഹേശ്വരി , അമ്മുക്കുട്ടി സുദർശനൻ, അരുൺ വാസു, വി ശശീന്ദ്രൻ നായർ, എം.എച്ച്. അജാസ്, നവാസ് പട്ടിമറ്റം എന്നിവർ ചേർന്ന് മറ്റു വീടുകളുടെ ശിലാസ്ഥാപനം നിർവഹിച്ചു. അദ്ധ്യാപക പ്രതിനിധികളായ ലില്ലി പോൾ, സിസ്റ്റർ മേരി എബ്രഹാം, സിസ്റ്റർ ഫിലമിൻ മാത്യു, ലീന ബേസിൽ, രാജഗിരി എൻജിനിയറിംഗ് കോളേജ് വൈസ് പ്രിൻസിപ്പൽ ഫാ. ജയ്‌സൺ മുളയിരിക്കൽ, ഫാ. ഷിബു സേവിയർ എന്നിവർ ആശിർവാദം നിർവഹിച്ചു. സനീർ മീഡിയൻ, ബോൾഡ്രിൻ ജോസഫ്. എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു കോർ ടീമാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.