കുറുപ്പംപടി : സംസ്ഥാന കുടുംബശ്രീ മിഷൻ 21 മുതൽ ജനുവരി ഒന്നു വരെ കൊച്ചി മറൈൻ ഡ്രൈവിൽ നടത്തുന്ന ദേശീയ സരസ് മേളയോടനുബന്ധിച്ചുള്ള വിളംബര ജാഥയ്ക്ക് മുടക്കുഴ സി.ഡി.എസിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. സ്വീകരണ സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ ഉദ്ഘാടനം ചെയ്തു. സി ഡി.എസ്. ചെയർ പേഴ്സൻ ദീപ ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. ഡോളി ബാബു, വത്സ വേലായുധൻ . ഷിജി ബെന്നി, സോഫി രാജൻ ,സാലി ബിജോയ്, സൗമ്യ സജീവ്, സിമി. പി.ബേബി തുടങ്ങിയവർ സംസാരിച്ചു.