karshika-bank-

പറവൂർ: പറവൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിന്റെ 11-ാമത് വാർഷിക പൊതുയോഗവും വിദ്യാഭ്യാസ അവാർഡ്ദാനവും അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എ.ഡി. ദിലീപ്കുമാർ അദ്ധ്യക്ഷത വഹിച്ചു. പറവൂർ നഗരസഭാ ചെയർപേഴ്സൺ ബീന ശശിധരൻ, കെ.എസ്. ശിവകുമാർ, കെ.വി. പോൾ, പി.പി. ജോയ്, എം.ബി. അഷറഫ്, എസ്. ജയലക്ഷ്മി, കെ.കെ. അലി തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് ഡയറക്ടറായി തിരഞ്ഞെടുത്ത ടി.എ. നവാസ്, മുൻ അന്തർദേശീയ വോളിബാൾതാരം വി.എ. മെയ്തീൻ നൈന, സംസ്ഥാന അദ്ധ്യാപക അവാർഡ് ലഭിച്ച പ്രമോദ് മാല്യങ്കര, ബി.എഡ് പരീക്ഷയിൽ ഒന്നാം റാങ്ക് ലഭിച്ച് എ.എസ്. അനുശ്രീ എന്നിവരെ ആദരിച്ചു. എസ്.എസ്.എൽ.സി, പ്ളസ്ടു പരീക്ഷയിൽ എല്ലാവിഷയത്തിലും എ പ്ളസ് ലഭിച്ച ബാങ്ക് അംഗങ്ങളുടെ മക്കൾക്ക് ഉപഹാരം നൽകി.