malabar

കോഴിക്കോട് : ദക്ഷിണാഫ്രിക്കയിലെ റാൻഡ് റിഫൈനറിയുമായി മലബാർ ഗോൾഡ് നേരിട്ട് വ്യാപാരം ആരംഭിക്കുന്നു. നിയമാനുസൃതമായ ഉറവിടങ്ങളിൽ നിന്ന് ഖനനം ചെയ്യുന്ന സ്വർണം റാൻഡ് പ്യൂവർ ഗോൾഡ് റിഫൈനറിയിൽ നിന്ന് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ഇറക്കുമതി ചെയ്തു. ആദ്യ വ്യാപാരം റാൻഡ് സി .ഇ. ഒ പ്രവീൺ ബൈജ്‌നാഥിൽ നിന്ന് മലബാർ ഗോൾഡ് മാനേജിംഗ് ഡയറക്ടർ ഷംലാൽ അഹമ്മദ് ഏറ്റുവാങ്ങി. റാൻഡ് റിഫൈനറി സി.എഫ്. ഒ ഡീൻ സുബ്രഹ്മണ്യൻ, മലബാർ ഗ്രൂപ്പിലെ മറ്റ് സീനിയർ മാനേജ്ന്റ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.


റാൻഡ് റിഫൈനറിയുമായുള്ള പങ്കാളിത്തത്തിലൂടെ കർശനമായ വ്യവസായ മാനദണ്ഡങ്ങൾ പാലിക്കുന്ന ശുദ്ധമായ സ്വർണം സംഭരിക്കാനാകുമെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി അഹമ്മദ് പറഞ്ഞു.