തൃപ്പുണിത്തുറ: ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാർക്ക് സ്വയംതൊഴിൽ കണ്ടെത്താൻ റോട്ടറി തൃപ്പൂണിത്തുറ റോയൽ തയ്യൽ മെഷീനുകൾ വിതരണം ചെയ്തു. റോട്ടറി ഡിസ്ട്രിക് 3201ന്റെ ഈ വർഷത്തെ കർമ്മപദ്ധതിയായ സ്‌മൈലിന്റെ ഭാഗമാണ് പരിപാടി. തൃപ്പുണിത്തുറ ബി.ആർ.സിയിലെ ഭിന്നശേഷിക്കാരായ അഞ്ചു കുട്ടികളുടെ മാതാപിതാക്കളെയാണ് പദ്ധതി ഗുണഭോക്താക്കളായി തിരഞ്ഞെടുത്തത്.
റോട്ടറി ഡിസ്ട്രിക് (3201) ഗവർണർ വിജയകുമാർ, റോട്ടറി ഡിസ്ട്രിക് (1200) പാസ്റ്റ് ഗവർണർ ബോബ് ആക്ലാൻഡ് എന്നിവർ ചേർന്ന് തയ്യൽ മെഷീൻ വിതരണം ചെയ്തു. റോട്ടറി തൃപ്പൂണിത്തുറ റോയൽ പ്രസിഡന്റ് ആർ. രാമകൃഷ്ണൻ പോറ്റി അദ്ധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് ഡയറക്ടർ അരവിന്ദ്, റോട്ടറി കൗൺസിലർ ബാലഗോപാൽ, അസിസ്റ്റന്റ് ഗവർണർ റോഷ്‌ന ഫിറോസ്, ജി.ജി.ആർ. വിനോദ് മേനോൻ, ധന്യ ചന്ദ്രൻ, ബ്ലോക്ക് പ്രോജക്ട് കോ- ഓർഡിനേറ്റർ എം.കെ. ലിഷ, സ്‌പെഷ്യൽ എഡ്യൂക്കേറ്റർ ഇന്ദിരദേവി എന്നിവർ പങ്കെടുത്തു.