വൈപ്പിൻ: പുതുവൈപ്പ് ബീച്ച് ടൂറിസം മേള 22 ന് കെ.എൻ.ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. അമ്യൂസ്‌മെന്റ് പാർക്ക് ഉദ്ഘാടനം എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് രസികല പ്രിയരാജ് നിർവഹിക്കും. മേള ചെയർമാൻ ടൈറ്റസ് പറപ്പിള്ളി പതാക ഉയർത്തും.
രാത്രിയിൽ എളങ്കുന്നപ്പുഴ ചിലമ്പിന്റെ കൈകൊട്ടിക്കളി,നായരമ്പലം ഡ്രീംസ് കലാമന്ദിറിന്റെ കരോക്കെ ഗാനമേള. 23ന് മാലിപ്പുറം നവദർശിനി,പുതുവൈപ്പ് വിഘ്‌നേശ്വര,ചിലമ്പ്,കൊച്ചി നാദംഓർക്കസ് ട്ര എന്നിവയുടെ കൈകൊട്ടിക്കളികൾ, 24 ന് പറവൂർ പാട്ടുകളരിയുടെ നാട്ടറിവ് നാടൻപാട്ട്, 25 ന് അസ്ത്ര കലാസാഹിതിയുടെ ഫ്യൂഷൻ, 26 ന് 8 മുതൽ ബീച്ച് ബൈക്ക് റേസ്,രാത്രിയിൽ ലാസർഡ്രോട്ടിന്റെ ഡി.ജെ. ഷോ,27 ന് സോൾ ഒഫ് മ്യൂസിക്കിന്റെ കരോക്കെ ഗാനമേള.
28 ന് കലാഭവൻമണിയുടെ നാടൻപാട്ടുകളുമായി ചാപ്പകടപ്പുറം ചിലങ്കയുടെ നാടൻകൈകൊട്ടിക്കളി,29 ന് കാദംബരി സ് റ്റാർ സിങേഴ്‌സിന്റെ കലാസന്ധ്യ, 30 ന് മുളവുകാട് പൊലീസിന്റെ കരോക്കെ ഗാനമേള, 31ന് വള്ളുവനാട് കൃഷ്ണ നിലയത്തിന്റെ നാടൻപാട്ടും ദൃശ്യവിഷ്‌കാരവും കരിങ്കാളി, ജനുവരി ഒന്നിന് സാംസ്‌കാരികസമ്മേളനം ഹൈബി ഈഡൻ എം.പി. ഉദ്ഘാടനം ചെയ്യും. തുടർന്ന് ഒറിജിനൽ ഓർക്കസ് ട്രയുടെ ഗാനമേള. മേളയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ചെയർമാൻ ടൈറ്റസ് പറപ്പിള്ളി, പി.ആർ.ഒ. പ്രവീൺ മധുരശേരി എന്നിവർ പറഞ്ഞു.