gcda
കാലപ്പഴക്കം മൂലം പ്രവർത്തനരഹിതമായ എസ്‌കലേറ്ററാണ് ജി.സി.ഡി.എ പുനർ സ്ഥാപിച്ചിരിക്കുന്നത്. നവീനനിലയിലുള്ള ടു വേ എസ്‌കലേറ്ററാണ് സ്ഥാപിച്ചിട്ടുള്ളത്.

കൊച്ചി: ജി.സി.ഡി.എ ഷോപ്പിംഗ് കോംപ്ലക്‌സിൽ സ്ഥാപിച്ച എസ്‌കലേറ്ററിന്റെ പുനർ സ്ഥാപനോദ്ഘാടനം ഇന്ന് രാവിലെ 10.30 ന് കെ.ജെ. മാക്‌സി എം.എൽ.എ നിർവഹിക്കും. കാലപ്പഴക്കം മൂലം പ്രവർത്തനരഹിതമായ എസ്‌കലേറ്ററാണ് ജി.സി.ഡി.എ പുതുക്കിയത്. നൂതന രീതി​യിലുള്ള ടു വേ എസ്‌കലേറ്ററാണ് സ്ഥാപിച്ചിട്ടുള്ളത്. ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ള അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മേയർ എം.അനിൽ കുമാർ മുഖ്യപ്രഭാഷണം നടത്തും. ഹൈബി ഈഡൻ എം.പി, ടി.ജെ.വിനോദ് എം.എൽ.എ എന്നിവർ പങ്കെടുക്കും.