1
സമ്മേളനം ബിന്ദു രാജൻ ഉദ്ഘാടനം ചെയ്യുന്നു

ഫോർട്ട് കൊച്ചി:ഭൂമിതരം മാറ്റവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ അപേക്ഷകൾ ലഭിക്കുന്ന ഫോർട്ടുകൊച്ചി ആർ.ഡി.ഓ. ഓഫിസിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുവാൻ ഭൂമി തരം മാറ്റം മാത്രം കൈകാര്യം ചെയ്യുന്ന ഒരു സ്പെഷ്യൽ ഓഫിസ് രൂപീകരിക്കണമെന്ന് കെ.ആർ.ഡി.എസ്.എ. കൊച്ചി താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് ബിന്ദു രാജൻ ഉദ്ഘാടനം ചെയ്തു.സംസ്ഥാന കമ്മി​റ്റിയംഗം ശ്രീജി തോമസ്, ജില്ലാ പ്രസിഡന്റ് ബ്രഹ്‌മഗോപാലൻ, വൈസ് പ്രസിഡന്റ് ഇ.പി പ്രവിത. ജില്ലാ കമ്മിറ്റിയംഗങ്ങളായ വി.ആർ വിനോദ് കുമാർ , സുജിത്ത് സി.എം, എ.ആർ രാജേഷ് എന്നിവർ സംസാരിച്ചു. താലൂക്ക് പ്രസിഡന്റ് കെ.ബി ഭജലാൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.ജെ ജെൽസൻ റിപ്പോർട്ട് അവതരിപ്പിച്ചു. പാർവതി എം.ബി. പ്രസിഡന്റ്) ,രാജേഷ് ടി.പി. (വൈ.പ്രസിഡന്റ് ), ഭജലാൽ കെ.ബി (സെക്രട്ടറി),വിനീത് വി.എം. (ജോ.സെക്രട്ടറി),രാജു സി.എ. (ട്രഷറർ) എന്നിവരടങ്ങിയ 15 അംഗ കമ്മിറ്റിയെ തി​രഞ്ഞെടുത്തു.