പറവൂർ: കരിമ്പാടം ധർമ്മാർത്ഥദായിനി സഭ ശ്രീവല്ലീശ്വരി ക്ഷേത്രത്തിൽ തിരുവാതിര ആറാട്ട് മഹോത്സവത്തിന് ഇന്ന് രാത്രി എട്ടിന് ക്ഷേത്രം തന്ത്രി പറവൂർ രാകേഷിന്റെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറും. രാത്രി 8.30 ന് കഥകളി - കിരാതം. മഹോത്സവദിനങ്ങളിൽ രാവിലെ എട്ടിന് ശ്രീബലി, വിശേഷാൽപൂജ, വൈകിട്ട് ഏഴിന് വിവിധ പ്രദേശത്ത് നിന്നുള്ള താലം എഴുന്നള്ളിപ്പ്, ദീപക്കാഴ്ച, നിറമാല, രാത്രി എട്ടിന് വിളക്കിനെഴുന്നള്ളിപ്പ് എന്നിവയുണ്ടാകും. 21ന് വൈകിട്ട് 7.30 ന് കൈകൊട്ടിക്കളി, രാത്രി എട്ടിന് കഥാപ്രസംഗം - വ്യാസന്റെ ചിരി, 22ന് വൈകിട്ട് ആറിന് ഗുരുദേവ കൃതികളുടെ പാരായണം, ഏഴിന് കൈകൊട്ടിക്കളി, 7.30 ന് ഭഗവതിക്കളം, രാത്രി 8.30 ന് നൃത്തസന്ധ്യ. 23ന് വൈകിട്ട് ഏഴിന് തിരുവാതിരക്കളി, 7.30 ന് കൈകൊട്ടിക്കളി, രാത്രി 8.30 ന് ഭക്തിസംഗീതസന്ധ്യ. 24ന് വൈകിട്ട് 7.30 പൂമൂടൽ, രാത്രി എട്ടിന് ഫോക്ഈവ്. 25ന് വൈകിട്ട് ഏഴിന് വൈകിട്ട് ഏഴിന് മെഗാതിരുവാതിര, രാത്രി എട്ടിന് നൃത്തസന്ധ്യ. വലിയവിളക്ക് മഹോത്സവദിനമായ 26ന് രാവിലെ എട്ടിന് ശ്രീബലി എഴുന്നള്ളിപ്പ്, പതിനൊന്ന് ഓട്ടൻത്തുള്ളൽ, വൈകിട്ട് നാലിന് കാഴ്ചശ്രീബലി, രാത്രി ഒമ്പതിന് ഫാൻസി വെടിക്കെട്ട്, പന്ത്രണ്ടിന് പള്ളിവേട്ട. തിരുവാതിര ആറാട്ട് മഹോത്സവദിനമായ 27ന് രാവിലെ ഒമ്പതിന് നാരായണീയ പാരായണം, പതിനൊന്നിന് ആറാട്ട് സദ്യ, വൈകിട്ട് അഞ്ചിന് ആറാട്ട്ബലി, പുറപ്പാട് തുടർന്ന് ആറാട്ട് വിളക്ക്, രാത്രി 11.30 ന് വലിയകുരുതി തർപ്പണത്തിന് ശേഷം മഹോത്സവത്തിന് കൊടിയിറങ്ങും.