sarayu1
രാമകൃഷ്ണൻ സരയുവിന്റെ എട്ടാമത് പുസ്തകമായ 'താരാട്ടിൻചെപ്പു തുറന്നീടുമ്പോൾ' നൊച്ചാട് ഹയർ സെക്കൻഡറി സ്കൂൾ മുൻ പ്രിൻസിപ്പൽ ഇ.കെ. കമലാദേവി പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂൾ മുൻ അദ്ധ്യാപിക എം.പി. നാരായണിക്ക് നൽകി പ്രകാശനം ചെയ്യുന്നു

പേരാമ്പ്ര: രാമകൃഷ്ണൻ സരയുവിന്റെ എട്ടാമത് പുസ്തകമായ 'താരാട്ടിൻ ചെപ്പു തുറന്നീടുമ്പോൾ" പെൻഷൻഭവനിൽ നൊച്ചാട് ഹയർ സെക്കൻഡറി സ്കൂൾ മുൻ പ്രിൻസിപ്പൽ ഇ.കെ. കമലാദേവി പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂൾ മുൻ അദ്ധ്യാപിക എം.പി. നാരായണിക്ക് ആദ്യപ്രതി നൽകി പ്രകാശനം ചെയ്തു.

ടി.എച്ച്. നാരായണൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് വി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.വി. രാഘവൻ മുഖ്യപ്രഭാഷണം നടത്തി. വി.കെ. ബാലകൃഷ്ണൻ, പി.എ. ജോർജ്, പി. രവീന്ദ്രൻ,
പി. ഹർഷകുമാർ, മീര നമ്പീശൻ എന്നിവർ ആശംസകളർപ്പിച്ചു. ടി.എം. ബാലകൃഷ്ണൻ സ്വാഗതവും രാമകൃഷ്ണൻ സരയു മറുപടിയും സജിത രാമകൃഷ്ണൻ നന്ദിയും പറഞ്ഞു.