പെരുമ്പാവൂർ: കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ വാഴക്കുളം പഞ്ചായത്ത് വാർഡ് എട്ടിലെ മുടിക്കൽ ഗവ. ഹൈസ്കൂൾ ഗ്രൗണ്ടിൽ ഫ്ലഡ് ലൈറ്റ് സ്ഥാപിക്കുന്നതിനും പഞ്ചായത്തിന്റെ വിവിധ വാർഡുകളിലായി 12 സ്ഥലങ്ങളിൽ മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതിനും അഡ്വ.പി.വി. ശ്രീനിജിൻ എം.എൽ.എ യുടെ 2022-23 വർഷത്തെ ആസ്തിവികസന ഫണ്ടിൽ നിന്ന് 29.60 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതി ഉത്തരവായി. ടെൻഡർ നടപടികൾ പൂർത്തിയാക്കി എത്രയും വേഗം പണി പൂർത്തീകരിക്കുമെന്ന് അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ അറിയിച്ചു.