മൂവാറ്റുപുഴ: മഞ്ഞപ്പിത്തം ബാധിച്ച് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന റിമാൻഡ് പ്രതി മരിച്ചു. കുറുപ്പംപടി പെലീസ് ചാർജ് ചെയ്ത കേസിലെ പ്രതി അസാം സ്വദേശി നൂറുൽ അമീനാണ് (61) തിങ്കളാഴ്ച വൈകിട്ട് മരിച്ചത്.

കഴിഞ്ഞ ജൂലായ് 31നാണ് ഇയാൾ അറസ്റ്റിലായത്. റിമാൻഡിലായ ഇയാൾ മൂവാറ്റുപുഴ സബ് ജയിലിൽ ആയിരുന്നു. മഞ്ഞപ്പിത്ത ബാധിതനായതോടെ ആദ്യം മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചു. രോഗം മൂർച്ഛിച്ചതോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. തുടർന്ന് സി.എം.ജെ വെൽഫെയർ സമിതിയുടെ സഹകരണത്തോടെ മൂവാറ്റുപുഴ സെൻട്രൽ ജുമാമസ്ജിദിൽ കബറടക്കി.