മൂവാറ്റുപുഴ: ടൈംസ് ഹെൽത്ത് എക്സലൻന്റ് അവാർഡ് നേടിയ സബൈൻസ് ഹോസ്പിറ്റൽ ഉടമ ഡോ. സബൈൻ ശിവദാസനെ പേഴയ്ക്കാപിള്ളി റൂറൽ സഹകരണ ബാങ്കിന്റ ആഭിമുഖ്യത്തിൽ ആദരിച്ചു. ബാങ്ക് പ്രസിഡന്റ് കെ.എച്ച്. സിദ്ധീഖ് അദ്ധ്യക്ഷത വഹിച്ച ചടങ്ങ് പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി ഉദ്ഘാടനം ചെയ്തു . പായിപ്ര രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. സിറ്റിസൺ ഡയസ് ചെയർമാൻ പി.എസ്.എ. ലത്തീഫ് , വി.കെ. പ്രദീപൻ , ഒ.കെ. ചാക്കോ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ വിദ്യാഭ്യാസ അവാർഡ് വിതരണവും നടന്നു.