വൈപ്പിൻ: ചെറായി ശ്രീവരാഹ ദേവസ്വം ക്ഷേത്രത്തിലെ മാർഗ ശീർഷമാസ മഹോത്സവത്തിന് തന്ത്രി ഡി.ജെ. രവികുമാർ ഭട്ട് കൊടിയേറ്റി. 25 ന് രഥോത്സവവും 26ന് ആറാട്ട് ദിനത്തിൽ വിവിധ ചടങ്ങുകളും നടക്കും.
ഇന്ന് വൈകിട്ട് 6.30ന് ഭജൻസന്ധ്യ. നാളെ വൈകിട്ട് 6.30ന് ഭക്തവിജയം നാടകം. തുടർന്ന് സിംഹവാഹന പൂജ. 23ന് വൈകിട്ട് 5.30ന് തെക്കുംഭാഗം ദിഗ്‌വിജയം. 24ന് വൈകിട്ട് 5.30ന് വടക്കുംഭാഗം ദിഗ്‌വിജയം.തുടർന്ന് സൂര്യവാഹന പൂജ. 25ന് രാവിലെ 10ന് തമ്പോലമേളം, രാത്രി 7ന് രഥോത്സവം, സ്‌പെഷ്യൽ നാദസ്വരം, വീണക്കച്ചേരി. 26ന് രാവിലെ 5.30ന് ആറാട്ട്, 8ന് പഞ്ചാരിമേളം, വഞ്ചിയെടുപ്പ്.