ayurvedh

കൊച്ചി: ആയു‌ർവേദ ചികിത്സാസമ്പ്രദായങ്ങളുടെ രഹസ്യശാസ്ത്ര തത്വങ്ങളെക്കുറിച്ച് ഡോ. പി.കെ. ധർമ്മപാലൻ രചിച്ച, 'ആയുർവേദചികിത്സയിലെ പ്രായോഗിക മന്ത്രം' എന്ന ഗ്രന്ഥത്തെ ആധാരമാക്കി 50 ഭിഷഗ്വരന്മാർക്കായി കുരീക്കാട് ശ്രീഅഗസ്ത്യ ചികിത്സാകേന്ദ്രത്തിൽ 2014 ഫെബ്രുവരി 12, 13 തീയതികളിൽ ദേശിയ പഠനശിബിരം സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

വിവിധ രോഗങ്ങൾക്ക് ആയുർവേദ വിധിപ്രകാരമുള്ള വ്യാധിചികിത്സാസൂത്രം, അവയവ ചികിത്സാസൂത്രം എന്നിവയുടെ പ്രായോഗികത എന്നിവ ചർച്ചചെയ്യും. ഡോ.പി.കെ. ധർമ്മപാലൻ, ഡോ. പി.ആർ. സുകുമാരൻ നായർ തുടങ്ങിയവർ ക്ലാസെടുക്കും.

മാനേജിംഗ് ഡയറക്ടർ ഡോ.പി.കെ. ധർമ്മപാലൻ, എൻ.എസ്. റാം മോഹൻ, മനു ആനന്ദ്, എൻ. ഉത്തമൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.