കൊച്ചി: നവ കേരള സദസിനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകരെ തല്ലിച്ചതച്ച പൊലീസിന്റെയും മുഖ്യമന്ത്രിയുടെ ഗൺമാൻമാരുടെയും നടപടിയിൽ പ്രതിഷേധിച്ച് ജില്ലയിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷനുകളിലേക്ക് ഇന്ന് മാർച്ച് സംഘടിപ്പിക്കും.
കമ്മിഷണർ ഓഫീസിലേക്ക് നടക്കുന്ന മാർച്ച് മുൻ മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അദ്ധ്യക്ഷത വഹിക്കും. രാവിലെ 10.30ന് ഡി.സി.സി ഓഫീസ് പരിസരത്തുനിന്നാണ് മാർച്ച് ആരംഭിക്കുന്നത്. നിയോജകമണ്ഡലങ്ങളിൽ മണ്ഡലം തലങ്ങളിൽ പൊലീസ് സ്റ്റേഷനുകളിലേക്കും മാർച്ച് സംഘടിപ്പിക്കും.