eloor
ഏലൂർ സഹ ബാങ്ക് പൊതുയോഗത്തിൽ ബാങ്ക് പ്രസിഡന്റ് ഇ കെ സേതു പുരസ്‌കാരം നൽകുന്നു

ഏലൂർ: ഏലൂർ സർവീസ് സഹകരണ ബാങ്ക് അംഗങ്ങൾക്ക് 25 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചു . ബാങ്ക് പ്രസിഡന്റ് ഇ കെ. സേതുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തി​ലാണ് തീരുമാനം.

ബാങ്കിന്റെ 2022 -23 വർഷത്തെ വാർഷിക കണക്കുകൾ പൊതുയോഗം പാസാക്കി. എസ്.എസ്.എൽ.സി ,പ്ലസ് ടു ഉന്നത വിജയം നേടിയവർക്ക് ബാങ്ക് വക സ്കോളർഷിപ് വിതരണം ചെയ്തു .പത്താം ക്‌ളാസും പ്ലസ് ടു വും തുല്യത പരീക്ഷ എഴുതി വിജയിച്ചവരെയും കലാ കായിക പ്രതിഭകളെയും ആദരിച്ചു . ബാങ്ക് സെക്രട്ടറി എം.കെ. പ്രേമലത സ്വാഗതവും വൈസ് പ്രസിഡന്റ് കെ.പി. ആന്റണി നന്ദിയും പറഞ്ഞു.