
കൊച്ചി: എൻട്രപ്രൻേഴ്‌സ് ഓർഗനൈസേഷൻ കേരള ഘടകം വിദ്യാർത്ഥി സംരംഭകർക്കായി സംഘടിപ്പിച്ച മത്സരത്തിൽ കാസർകോട് സ്വദേശി വിനോജ് രാജ് ജേതാവായി. കൃഷിയിടങ്ങളിൽ രാസവസ്തുക്കൾ ഒഴിവാക്കുന്ന സെന്റ് ജൂഡ് ഹെർബൽസ് സ്റ്റാർട്ടപ്പിനാണ് ഒന്നരലക്ഷം രൂപയുടെ പുരസ്‌കാരം. പരമ്പരാഗത രുചിക്കൂട്ടുകൾ വിദേശവിപണിയിൽ എത്തിക്കുന്ന ഫൽവ സ്റ്റാർട്ടപ്പിന്റെ സ്ഥാപകൻ സാനു മുഹമ്മദ് രണ്ടാം സ്ഥാനവും കാഴ്ചപരിമിതരുടെ വെല്ലുവിളികൾ പരിഹരിക്കാൻ സഹായിക്കുന്ന ഏലിയൻ ഇന്നവേഷൻസ് മൂന്നാം സ്ഥാനവും നേടി.
മൻജീപ് ജുൽക, ബാലഗോപാൽ ചന്ദ്രശേഖർ, ഫിറോസ് മീരാൻ, സൗമ്യ കുമാർ എന്നിവരടങ്ങിയ സമിതിയാണ് വിജയികളെ തിരഞ്ഞെടുത്തത്. ഒന്നും രണ്ടും നേടിയവർ ദേശീയ മത്സരത്തിൽ പങ്കെടുക്കും.