അങ്കമാലി: കറുകുറ്റി പഞ്ചായത്തിൽ എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കരുണാഭവൻ റോഡ് റോജി എം. ജോൺ എം.എൽ.എ തുറന്നു. പഞ്ചായത്ത് പ്രസിഡന്റ് ലതിക ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചൻ, ജില്ലാ പഞ്ചായത്ത് അംഗം ഷൈനി ജോർജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം റാണി പോളി, ആകാശപ്പറവയിലെ മദർ സുപ്പീരിയർ ചെറുപുഷ്പം, ഷാജു വി. തെക്കേക്കര, പഞ്ചായത്ത് അംഗങ്ങളായ മേരി ആന്റണി, റോയ് വർഗീസ്, മിനി ഡേവിസ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.പി. അയ്യപ്പൻ എന്നിവർ പങ്കെടുത്തു.