അങ്കമാലി: ഒലിവേലി അങ്കണവാടിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം റോജി എം. ജോൺ എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചു ത്രേസ്യ തങ്കച്ചൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബിജു പാലാട്ടി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു കാവുങ്ങ, ജില്ലാ പഞ്ചായത്ത് അംഗം അനിമോൾ ബേബി, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ ലാലി ആന്റു, വാർഡ് മെമ്പർ കെ.എസ്. മൈക്കിൾ, പഞ്ചായത്ത് മുൻ പ്രസിഡന്റ് ടി.എം. വർഗീസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയരാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.