അങ്കമാലി: വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് രക്ഷപ്പെടാൻ സാഹചര്യമൊരുക്കിയ സർക്കാരിന്റെയും പൊലീസിന്റെയും പ്രോസിക്യൂഷന്റെയും അനാസ്ഥക്കെതിരെ കോൺഗ്രസ് മൂക്കന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. യു.ഡി.എഫ് നിയോജകമണ്ഡലം കൺവീനർ ടി.എം. വർഗീസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഏല്യാസ് കെ. തരിയൻ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിമാരായ ജോസ് മാടശേരി, അഡ്വ. എം.ഒ. ജോർജ്, പി.ഡി. ആന്റണി, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ എൻ.ഒ. കുരിയാച്ചൻ, ജെസ്റ്റി ദേവസിക്കുട്ടി എന്നിവർ സംസാരിച്ചു.