പറവൂർ: കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറിക്ക് പുതിയ കെട്ടിടം നിർമ്മിക്കാൻ 38 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അറിയിച്ചു. 2023 -24 വർഷത്തെ എം.എൽ.എ ആസ്തി വികസന സ്കീമിൽ ഉൾപ്പെടുത്തിയാണ് ഫണ്ട്. സാങ്കേതികാനുമതി, ടെൻഡർ എന്നിവയ്ക്കുശേഷം നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങുമെന്ന് പ്രതിപക്ഷനേതാവ് അറിയിച്ചു.