പറവൂർ: യൂത്ത് കോൺഗ്രസ്, കെ.എസ്‌.യു പ്രവർത്തകർക്കെതിരായ അക്രമങ്ങളിൽ പ്രതിഷേധിച്ച് വടക്കേക്കര, ചിറ്റാറ്റുകര മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വടക്കേക്കര പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. കോൺഗ്രസ് വടക്കേക്കര ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ഫ്രാൻസിസ് വലിയപറമ്പിൽ ഉദ്ഘാടനം ചെയ്തു. വടക്കേക്കര മണ്ഡലം പ്രസിഡന്റ് എം.ഡി. മധുലാൽ അദ്ധ്യക്ഷത വഹിച്ചു. പി.ആർ. സൈജൻ, സുദർശനൻ, കെ.ആർ. ശ്രീരാജ്, രമേഷ് ഡി. കുറുപ്പ് തുടങ്ങിയവർ സംസാരിച്ചു.