പറവൂർ: പറവൂത്തറ എച്ച്.ഡി സഭ ചില്ലിക്കൂടം ശ്രീഭദ്രകാളി ക്ഷേത്രോത്സവത്തിന് ഇന്ന് വൈകിട്ട് ഏഴിന് ക്ഷേത്രംതന്ത്രി കൊടുങ്ങല്ലൂർ സന്തോഷ് തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറും. ആറരയ്ക്ക് പറവൂത്തറ താലം എഴുന്നള്ളിപ്പും രാത്രി എട്ടിന് കൈകൊട്ടിക്കളിയും നടക്കും. 22ന് രാവിലെ എട്ടിന് നാരായണീയ പാരായണം, വൈകിട്ട് ഏഴിന് ഭക്തിഗാനമേള. 23ന് വൈകിട്ട് ഏഴരയ്ക്ക് ഭജൻ, രാത്രി എട്ടിന് തൂയിത്തറ താലം എഴുന്നള്ളിപ്പ്, എട്ടരയ്ക്ക് അഷ്ടനാഗക്കളം. 24ന് വൈകിട്ട് ഏഴിന് കലാപരിപാടികൾ. 25ന് വൈകിട്ട് ആറിന് ദേവിക്ക് പൂമൂടൽ, ഏഴിന് പുല്ലാങ്കുഴൽ ഭക്തിഗാനസുധ. രാത്രി എട്ടിന് നൃത്തനൃത്യങ്ങൾ. 26ന് വൈകിട്ട് ആറരയ്ക്ക് തിരുവാതിരകളി, ഏഴരയ്ക്ക് ഗാനമേള. മഹോത്സവദിനമായ 27ന് രാവിലെ ഒമ്പതിന് കാഴ്ചശ്രീബലി, പത്തിന് നവകലശപൂജ, പതിനൊന്നിന് ആനയൂട്ട്, പന്ത്രണ്ടിന് ആറാട്ട്സദ്യ, വൈകിട്ട് മൂന്നിന് പകൽപ്പൂരം, അഞ്ചരയ്ക്ക് മഹാലക്ഷ്മിപൂജയും മണ്ഡലപൂജ സമർപ്പണവും, രാത്രി ഒമ്പതിന് നാടകം- ശ്രീകൃഷ്ണകുചേല, പുലർച്ചെ ആറാട്ടെഴുന്നള്ളിപ്പും ഗുരുതിക്കുംശേഷം മഹോത്സവത്തിന് കൊടിയിറക്കം.