പറവൂർ: പറവൂർ നഗരസഭയിലെ 465 വീടുകളിൽ ജൈവമാലിന്യം ഉറവിടത്തിൽ സംസ്‌കരിക്കുന്നതിനുള്ള ബയോബിന്നുകൾ വിതരണം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ ബീന ശശിധരൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ എം.ജെ. രാജു അദ്ധ്യക്ഷത വഹിച്ചു. വനജ ശശികുമാർ, ശ്യാമള ഗോവിന്ദൻ, സജി നമ്പിയത്ത്, അനു വടത്തറ തുടങ്ങിയവർ പങ്കെടുത്തു.